Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനുള്ളിൽ...

24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 41,831 പേർക്ക്​ കോവിഡ്​; 541 മരണം

text_fields
bookmark_border
24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 41,831 പേർക്ക്​ കോവിഡ്​; 541 മരണം
cancel

ന്യൂഡൽഹി: ഇരുപത്തിനാല്​ മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 41,831 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം മരിച്ചവരിൽ 541 പേർ കോവിഡ്​ ബാധിതരാണ്​. തുടർച്ചയായി അഞ്ചാം ദിവസമാണ്​​ കോവിഡ്​ രോഗികളുടെ എണ്ണം 40,000 ന്​ മുകളിൽ റിപ്പോർട്ട്​ ചെയ്യുന്നത്​.

കേരളത്തിൽ നിന്നുള്ള 1.65 അടക്കം ​4.1 ലക്ഷം കോവിഡ്​ രോഗികളാണ് നിലവിൽ​ രാജ്യത്തുള്ളത്​. 39,258 പേരാണ്​ 24 മണിക്കൂറിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്​ കോവിഡ്​ മുക്​തരായത്​.

കഴിഞ്ഞ ദിവസം 20,624 പേർക്ക്​​ രോഗം​ സ്ഥിരീകരിച്ച കേരളമാണ്​ ഏറ്റവും മുന്നിൽ. മഹാരാഷ്​ട്രയിൽ 6960 പേർക്കും ആ​ന്ധ്രാ ​പ്രദേശിൽ 2006 പേർക്കും കോവിഡ്​ സ്ഥിരീകരിച്ചു.

കോവിഡ്​ ബാധിച്ച്​ മരിച്ച 541 പേരിൽ 231 പേർ മഹാരാഷ്​ട്രയിൽ നിന്നും 80 പേർ കേരളത്തിൽ നിന്നും 68 പേർ ഒഡീഷയിൽ നിന്നുമുള്ളവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - india reports new Covid case and deaths
Next Story