Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,509 പേർക്ക്​ രോഗം

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,509 പേർക്ക്​ രോഗം
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 72.39 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. 74,632 പേരാണ്​ കഴിഞ്ഞ ദിവസം രോഗമുക്തി നിരക്ക്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 730 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ മരണനിരക്ക്​ 1.53 ശതമാനമായി. രാജ്യത്ത്​ ഇതുവരെ 1,10,586 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,760 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 62, 27, 296 ആയി.

തേസമയം നിലവിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.36 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ആറാം ദിവസമാണ് സജീവമായ കോവിഡ്​ കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്. ഇന്ത്യയുടെ കോവിഡ്​ രോഗമുക്തി നിരക്ക്​ 87.05 ശതമാനമായി ഉയർന്നു.

ഇന്ത്യയുടെ ശരാശരി പ്രതിവാര കോവിഡ്​ പോസിറ്റീവ് നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid testCovid india#Covid19
Next Story