രാജ്യത്ത് 67,208 പേർക്ക് കോവിഡ്; 2330 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 67,208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2330 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
തുടർച്ചയായ ഒമ്പതാം ദിവസമാണ് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്. ബുധനാഴ്ച 62,224 പേർക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 പേർക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ 28,491,670 പേർക്കാണ് രോഗമുക്തിയുണ്ടായത്. 8,26,740 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇതുവരെ 38,52,38,220 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

