Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന; 24 മണിക്കൂറിനിടെ 63,490 പേർക്ക്​ രോഗം
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന; 24 മണിക്കൂറിനിടെ 63,490 പേർക്ക്​ രോഗം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 63,489 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 944 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 49,980 ആയി. കോവിഡ്​ മരണനിരക്ക്​ 1.94 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യ​ത്തെ ​കോവിഡ്​ ബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 6,77,444 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,62,258 പേർ രോഗമുക്തി നേടി. ശനിയാഴ്​ച കോവിഡ്​ പരിശോധനകളുടെ എണ്ണം 8,68,679 ആയി ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്​ട്രയാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം. ശനിയാഴ്​ച 12000 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 5.8 ലക്ഷമായി ഉയർന്നു. മുംബൈയിൽ മാത്രം കോവിഡ്​ ബാധിതരുടെ എണ്ണം 1,27,716 ആയി. മഹാരാഷ്​ട്രയിൽ ഇതുവരെ 19,749 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid death​Covid 19Covid india
News Summary - India reports 63,489 new Covid cases total tally at 25.89 lakh
Next Story