Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: പ്രതിദിന...

കോവിഡ്​: പ്രതിദിന രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു

text_fields
bookmark_border
കോവിഡ്​: പ്രതിദിന രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു
cancel

ന്യൂഡൽഹി: രാജ്യത്ത്​ ചികിത്സയിലുള്ള കോവിഡ്​ രോഗികളുടെ എണ്ണം 72 ദിവസത്തിന്​ ശേഷം എട്ട്​ ലക്ഷത്തിൽ താഴെയെത്തി. ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ നിലവിൽ 7,98,656 പേരാണ്​ ചികിത്സയിലുള്ളത്​. 62,480 പേർക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചു. 88,977 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. രോഗമുക്​തി നിരക്ക്​ 96.03 ശതമാനമായി ഉയർന്നു.

കോവിഡ്​ ബാധിച്ചുള്ള മരണത്തിലും കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​. 1,587 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ 2,97,62,793 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 3,83,490 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. 2,85,80,647 പേർക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായിട്ടുണ്ട്​.

വ്യാഴാഴ്​ച 67,208 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 38,71,67,696 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,29,476 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ അറിയിച്ചു. ഏപ്രിൽ-മേയ്​ മാസങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ നിയന്ത്രണവിധേയമാകുന്നുവെന്നാണ്​ കേന്ദ്രസർക്കാർ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India reports 62,480 new Covid cases
Next Story