Top
Begin typing your search above and press return to search.
exit_to_app
exit_to_app
Swab Collection
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ വീണ്ടും...

രാജ്യത്ത്​ വീണ്ടും കോവിഡ്​ പടരുന്നു; പുതുതായി 43,846 പേർക്ക്​ കൂടി രോഗം, 197 മരണം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ​ത്ത്​ വീണ്ടും കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 43,846 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നാലുമാസത്തിന്​ ശേഷമാണ്​ പ്രതിദിനം ഇത്രയധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പഞ്ചാബ്​, മഹാരാഷ്​ട്ര, മധ്യ​പ്രദേശ്​, തമിഴ്​നാട്​ സംസ്​ഥാനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. സ്​കൂളുകൾ അടച്ചിടാൻ തീരുമാനിക്കുകയും ആൾക്കൂട്ടത്തിന്​ നിയന്ത്രമേർപ്പെടുത്തുകയും ചെയ്​തിരുന്നു. കൊറോണ വൈറസ്​ ബാധ രൂക്ഷമായ ജില്ലകളിൽ ലോക്​ഡൗൺ ഏർപ്പെടു​ത്തുകയും ചെയ്​തു.

112 ദിവസത്തിന്​ ശേഷമാണ്​ ഇത്രയധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 197 മരണവും പുതുതായി സ്​ഥിരീകരിച്ചു. ശനിയാഴ്ച 40,953 പേർക്കും വെള്ളിയാഴ്ച 39,726 പേർക്കുമാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

മഹാരാഷ്​ട്രയാണ്​ കോവിഡ്​ ഏറ്റവും കൂടുതൽ പിടിച്ചുലക്കുന്ന സംസ്​ഥാനം. രാജ്യത്തെ 62 ശതമാനം കോവിഡ്​ കേസുകളും ഇവിടെയാണ്​. ശനിയാഴ്ച മാത്രം 27,000 കേസുകളാണ്​ മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​തത്​. 92 മരണവും കോവിഡ്​ മൂലം റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
TAGS:Covid 19 Corona virus India Covid 
News Summary - India Reports 43,846 New Covid Cases 197 death
Next Story