Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid india
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം, അതീവ...

കോവിഡ്​ വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതർ, മരണം 3417

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേർക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പ്രതിദിനം രോഗം​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്​തു. 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഞ്ചു സംസ്​ഥാനങ്ങളിലാണ്​ രോഗബാധിതര​ുടെ എണ്ണം കൂടുതൽ. മഹാരാഷ്​ട്രയിൽ 56647, കർണാടകയിൽ 37,733, കേരളത്തിൽ 31,959, ഉത്തർപ്രദേശിൽ 30,857 ആന്ധ്രപ്രദേശിൽ 23,920 എന്നിങ്ങനെയാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം.

2,18,059 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡിനെ തുടർന്ന്​ ജീവൻ നഷ്​ടമായത്​. 16,29,3003 പേർ രോഗമുക്തി നേടുകയും ചെയ്​തു. 34,13,642 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ വാക്​സിനേഷൻ സൗജന്യമാക്കണമെന്ന്​ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വാക്​സിൻ ക്ഷാമം മൂലം മിക്ക സംസ്​ഥാനങ്ങളിലും 18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid IndiaCovid DeathCorona Virus
News Summary - India reports 3,68,147 cases, 3,417 deaths in last 24 hours
Next Story