പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 1,619 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷത്തിലേക്ക് കടക്കുന്നു. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന വൈറസ് ബാധയാണിത്. തുടർച്ചയായി അഞ്ചാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്.
രണ്ടാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടക്കുന്നത്. ഇന്നലെ 2,61,500 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,78,769 പേർ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.5 കോടി ആയി ഉയർന്നു. 19,29,329 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,29,53,821 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 12,38,52,566 പേരെ വാക്സിനേഷന് വിധേയമാക്കി.
ഏപ്രിൽ 18 വരെ 26,78,94,549 സാംപിളുകൾ പരിശോധന നടത്തി. ഇതിൽ ഞായറാഴ്ച മാത്രം 13,56,133 സാംപിളുകൾ പരിശോധന നടത്തിയതായും ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

