
രാജ്യത്ത് 24 മണിക്കൂറിനിടെ 2.17 ലക്ഷം കോവിഡ് ബാധിതർ; സ്ഥിതി അതീവ ഗുരുതരം, 1,185 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,42,91,917 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേർ രോഗമുക്തി നേടി. 15,69,743പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,74,308 പേർക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവൻ നഷ്ടെപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് 11,72,23,509പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ പലയിടത്തും കോവിഡ് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും കോവിഡ് പ്രതിരോധത്തിന് ഇവിടെ പ്രതികൂലമാകുന്നു. ഓക്സിജൻ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
