Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശ്വാസം... രാജ്യത്ത്​...

ആശ്വാസം... രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകൾ കുറയുന്നു

text_fields
bookmark_border
lab test
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 1.86 ലക്ഷം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ നിരക്കാണിത്​.

രാജ്യത്ത്​ ചികിത്സയിലുള്ളവരുടടെ എണ്ണം 23.43 ലക്ഷമായി​. 20.70 ലക്ഷം സാംപിളുകളാണ്​ കഴിഞ്ഞ ദിവസം പരിശോധിച്ചത്​. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു.

3660 പേരാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രാജ്യത്ത്​ ഇതുവരെ 3,18,895 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

2,59,459 പേരാണ്​ കഴിഞ്ഞ ദിവസം രോഗമുക്തരായത്​. 2,48,93,410 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്തി നേടിയിരിക്കുന്നത്​. 90.34 ആണ്​ രാജ്യത്തെ രോഗമുക്തി നിരക്കെന്ന്​ കേന്ദ്ര ആ​േരാഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.20,57,20,660 പേരെ വാക്​സിനേഷന്​ വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19covid indiacorona virus
News Summary - India reports 1.86 lakh new Covid19 cases lowest in nearly 40 days
Next Story