ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേർക്കാണ് കോവിഡ് ബാധിച്ചത്. 198 പേർ രോഗംബാധിച്ച് മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,05,12,093 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,51,727 പേർ രോഗം ബാധിച്ച് മരിച്ചു. 2,13,603 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,01,46,763 പേർ രോഗമുക്തി നേടി. 17,652 കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി.
അതേസമയം, കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഇന്ത്യ തുടക്കമിട്ടു. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.