Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ പ്രതിദിന...

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

text_fields
bookmark_border
രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു
cancel

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1,65,553 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. 3,460 മരണവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 2,76,309 പേർക്ക്​ രോഗമുക്​തിയുണ്ടായി.

2,78,94,800 പേർക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 2,54,54,320 പേർക്ക്​ രോഗമുക്​തിയുണ്ടായി. 3,25,972 മരണം ഇതുവരെ സ്ഥിരീകരിച്ചു. 21,14,508 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 21,20,66,614 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ രോഗബാധയാണ്​ ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. രാജ്യത്തെ മരണസംഖ്യയും കുറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
Next Story