Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ഉയരുന്നു, രാജ്യത്ത് 16,159 പുതിയ കേസുകൾ, 28 മരണം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഉയരുന്നു. 16,159 പുതിയ കേസുകളും 28 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,394 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,15,212 ആയി. പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. ചൊവ്വാഴ്ച ഇത് 2.90 ആയിരുന്നു.
ചൊവ്വാഴ്ച അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 23.48 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. 13,086 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. 3,098 പുതിയ കേസുകളും ആറ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 2,662 ഉം പശ്ചിമ ബംഗാളിൽ 1,973 കേസുകളും രേഖപ്പെടുത്തി.
Next Story

