
രാജ്യത്ത് 14,849 പേർക്ക് കൂടി കോവിഡ്; 155 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,849 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,06,54,533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,03,16,786 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,53,339 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രോഗമുക്തി നിരക്ക് 96.83 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,84,408 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ.
അതേസമയം രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 15,82,201 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
