Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 24...

രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 13000ത്തോളം പേർക്ക്​ കൂടി കോവിഡ്​; 70 ലക്ഷം പേർ വാക്​സിൻ സ്വീകരിച്ചു

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,923 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുൾപ്പെടെ 11,764 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​​.

രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരു​ടെ എണ്ണം 1,08,71,294 ആയി. ഇതിൽ 1,05,73,372 പേർ രോഗമുക്തരായിട്ടുണ്ട്​. നിലവിൽ 1,42,562 പേരാണ്​ കോവിഡ്​ ബാധിതരായുള്ളത്​. 1,55,360 പേർ മരിച്ചു.

രാജ്യത്ത്​ ഇതുവരെ 70,17,114 പേർ കോവിഡ്​ വാക്​സിൻ​ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഐ.സി.എം.ആർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ബുധനാഴ്​ച വരെ ആകെ 20,40,23,840 സാമ്പിളുകൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​​. ഇതിൽ ബുധനാഴ്​ച മാത്രം പരിശോധിച്ചത്​ 6,99185 സാമ്പിളുകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India covid​Covid 19
Next Story