രാജ്യത്തിന് ആശ്വാസം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 58 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1.2 ലക്ഷം പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,380 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,55,248 ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് രണ്ട് ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
1,97,894 പേർക്ക് കഴിഞ്ഞ ദിവസം മാത്രം രോഗമുക്തിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനമായി കുറഞ്ഞു. 93.38 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തുടർച്ചയായ 10ാം ദിവസമാണ് രാജ്യത്ത് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകുന്നത്.
ഇതുവരെ രാജ്യത്ത് 2.67 കോടി പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. വാക്സിൻ നയത്തിൽ സുപ്രീംകോടതിയിൽ നിന്ന് കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രത്തിെൻറ നടപടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

