Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവിന്‍റെ ഒാർമകളിൽ...

രാജീവിന്‍റെ ഒാർമകളിൽ രാജ്യം; സ്​നേഹത്തേക്കാൾ വലിയ കരുത്തില്ലെന്ന്​ പ്രിയങ്ക

text_fields
bookmark_border
Rajeev Gandhi
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധി ശ്രീ പെരുമ്പത്തൂരി​െന്‍റ മണ്ണിൽ മരിച്ചുവീണിട്ട്​ ഇന്ന്​ മൂന്നു പതിറ്റാണ്ടു തികയുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ രാജീവ്​ ഗാന്ധി 47ാം വയസ്സിലാണ്​ വധിക്കപ്പെട്ടത്​. 1991 മെയ്​ 21ന്​ രാത്രി പത്ത​രയോടെ തമിഴ്​നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ തെര​െഞ്ഞടുപ്പ്​ പ്രചാരണ യോഗത്തിൽ സംബന്ധിക്കാനെത്തിയ രാജീവിനെ എൽ.ടി.ടി.ഇ സംഘം ചാവേർ സ്​ഫോടനത്തിലൂടെ വധിക്കുകയായിരുന്നു.

മാതാവ്​ ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാഷ്​ട്രീയത്തിന്‍റെ ഗോദയിലേക്കിറങ്ങിയ രാജീവ്​ നാൽപതാം വയസ്സിലാണ്​ ഇന്ത്യയുടെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​തത്​. ഏറെ സ്വപ്​നങ്ങൾ കണ്ട, അവയിൽ പലതും പ്രാവർത്തികമാക്കിയ രാജീവ്​ കുറഞ്ഞകാലം കൊണ്ടുത​ന്നെ മികച്ച പ്രധാനമന്ത്രിയായി അടയാളപ്പെടുത്തിയിരുന്നു. കമ്പ്യൂട്ടർവത്​കരണം, ദേശീയ വിദ്യാഭ്യാസനയം, കൂറുമാറ്റ നിരോധന നിയമം തുടങ്ങി ചരിത്രനേട്ടങ്ങളുടെ മായാമുദ്രകൾ രാഷ്​ട്രത്തിന്‍റെ വികസനഭൂമികയിൽ പതിച്ചാണ്​ രാജീവ്​ യാത്രയായത്​.


വിവാദങ്ങളും അഴിമതിയാരോപണങ്ങളും മറ്റു രാഷ്​ട്രീയ വെല്ലുവിളികളുമൊ​ക്കെ നിറഞ്ഞപ്പോഴും നേതൃപാടവത്തോടെ കോൺഗ്രസിനെ നയിക്കാനും രാജീവിന്​ കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ ശിൽപിമാരിലാരാളെന്ന വിശേഷണത്തോടെയാണ്​ രാജ്യം ഇന്നും രാജീവിനെ ഓർക്കുന്നത്​.


'സത്യം, സഹാനുഭൂതി, പുരോഗതി' #RememberingRajivGandhi എന്ന ഹാഷ്​ടാഗിൽ പിതാവിനെ അനുസ്​മരിച്ചുകൊണ്ട്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. 'സ്​നേഹത്തേക്കാൾ വലിയ കരുത്തില്ല. കരുണയേക്കാൾ വലിയ ധൈര്യമില്ല. സഹാനുഭൂതിയേക്കാൾ വലിയ അധികാരമില്ല, വിനയത്തേക്കാൾ വലിയ അധ്യാപകനില്ല' -പിതാവിന്‍റെ രക്​തസാക്ഷിത്വ ദിനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ ട്വീറ്റ്​ ഇതായിരുന്നു.

മഹാമാരിക്കാലത്ത്​ രാജീവിന്‍റെ ചരമവാർഷികം 'സേവ-സദ്​ഭാവന' ദിനമായി ആചരിക്കാൻ കോൺഗ്രസ്​ ആഹ്വാനം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRajeev GandhiRahul Gandhi
News Summary - India Remembering Rajiv Gandhi
Next Story