Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ

text_fields
bookmark_border
പാകിസ്താനുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ
cancel

ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചക്ക് സന്നദ്ധമായെന്ന പാക് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. പ്ര ധാനമന്ത്രി നരേന്ദ്ര മോദിയോ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറോ ഇത്തരം നീക്കമൊന്നും നടത്തിയിട്ടില്ലെന്ന് വിദേശ കാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെയും വിദേശകാര്യ മന്ത്രി ഷാ െമഹ് മൂദ് ഖുറ േഷിയുടെയും അഭിനന്ദന സന്ദേശത്തിന് നയതന്ത്രപരമായ കീഴ് വഴക്കമനുസരിച്ചുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ചർച്ചകൾക്ക് നീക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞാഴ്ച കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് ഇംറാൻ ഖാൻ അഭിനന്ദനം കൈമാറിയിരുന്നു. ഇതിന് നൽകിയ മറുപടിയിൽ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിന് പാകിസ്താന്‍റെ ചർച്ചക്കുള്ള ക്ഷണം ഇന്ത്യൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സ്വീകരിച്ചെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India rejects Pakistan media report that talks with Islamabad-india-news
Next Story