Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ ആകെ കോവിഡ്​...

ഇന്ത്യയിൽ ആകെ കോവിഡ്​ ടെസ്​റ്റുകൾ 20 കോടി കടന്നു

text_fields
bookmark_border
covid test
cancel

ന്യൂഡൽഹി: രാജ്യത്ത്​ ആകെ കോവിഡ്​ പരിശോധനകളുടെ എണ്ണം ശനിയാഴ്​ചയോടെ 20 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 പരിശോധനകളാണ്​ നടന്നത്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

രാജ്യത്താകമാനം പരിശോധന സൗകര്യങ്ങൾ വർധിപ്പിച്ചതാണ്​ പരിശോധനകളുടെ എണ്ണം വർധിച്ചതിന്​ മുഖ്യപങ്കു വഹിച്ചതെന്ന്​ ഔദ്യോഗിക വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത്​ 1214 സർക്കാർ ലബോറട്ടറികളും 1155 സവകാര്യ ലബോറട്ടറികളും ഉൾപ്പെടെ 2369 പരിശോധനാ ലാബുകളിലുമായി ദൈനംദിന പരിശോധന ശേഷിയിൽ കൃത്യമായ വർധനവുണ്ട്​. ആകെ പോസിറ്റിവിറ്റി നിരക്കിൽ കുറവുമുണ്ട്​. നിലവിൽ 5.39 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്കെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ 54,16,849 ആളുകൾക്ക് കോവിഡ്​ പ്രതിരോധ മരുന്ന്​ നൽകിക്കഴിഞ്ഞു. എല്ലാ ദിവസവും പ്രതിരോധ മരുന്ന്​ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്​. ഇന്ത്യയാണ്​ ഏറ്റവും വേഗത്തിൽ അഞ്ച്​ ദശലക്ഷം ആളുകൾക്ക്​ കോവിഡ്​ പ്രതിരോധമരുന്ന്​ നൽകിയ രാജ്യമെന്നും കേവലം 21 ദിവസംകൊണ്ടാണ്​ ​രാജ്യം ഈ​ നേട്ടം കൈവരി​ച്ചതെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test#Covid19
News Summary - India registers record of 20 crore total COVID-19 tests till date
Next Story