Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ പ്രതിദിന...

ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​

text_fields
bookmark_border
ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​. 3,29,942 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,56,082 പേർക്ക്​ രോഗമുക്​തിയുണ്ടായി. 3,876 മരണവും റിപ്പോർട്ട്​ ചെയ്​തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,29,92,517 ആയി ഉയർന്നു. 1,90,27,304 പേർക്കാണ് രോഗമുക്​തിയുണ്ടായത്​. 37,15,221 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ആകെ മരണം 2,49,992 ആയി ഉയർന്നു. രാജ്യത്ത്​ ഇതുവരെ 17,27,10,066 പേർക്ക്​ വാക്​സിൻ നൽകിയിട്ടുണ്ട്​. ആരോഗ്യമന്ത്രാലയമാണ്​ പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

82.39 ശതമാനമാണ്​ ഇന്ത്യയിലെ രോഗമുക്തി നിരക്ക്​. 1.09 ശതമാനമാണ്​ മരണനിരക്ക്​. ലോകത്ത്​ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കോവിഡ്​ കേസുകളിൽ 53 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - India registers 329,942 new Covid-19 cases, infection tally reaches 22.9 million
Next Story