Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുടർച്ചയായ രണ്ടാം...

തുടർച്ചയായ രണ്ടാം ദിവസവും കോവിഡ്​ മരണം 4000 കടന്നു; നാല്​ ലക്ഷത്തിലധികം രോഗികൾ

text_fields
bookmark_border
തുടർച്ചയായ രണ്ടാം ദിവസവും കോവിഡ്​ മരണം 4000 കടന്നു; നാല്​ ലക്ഷത്തിലധികം രോഗികൾ
cancel

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ്​ ബാധിച്ചുള്ള ​ മരണം നാലായിരം കടന്നു. 4,092 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയർന്നു.

കഴിഞ്ഞ ദിവസം 4,03,738 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,86,444 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 2,22,96,414 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 37,36,648 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 16,94,39,663 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ രണ്ട്​ ദിവസവുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 56,578 രോഗികളുമായി മഹാരാഷ്​ട്രയിലാണ്​ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 47,563 പേർക്ക്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചു. 41,971 കോവിഡ്​ കേസുകളാണ്​ കേരളത്തിൽ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - India records single-day spike of over 4 lakh Covid-19 cases again, 4,092 more deaths
Next Story