ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,118 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810ആയി. 24 മണിക്കൂറിനിടെ 482 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,37,621 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 4,35,603 പേർ നിലവിൽ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 41,985പേർ കൂടി രോഗമുക്തി നേടിയതോടെ രോഗത്തിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം 88,89,585 ആയി.
ആഗോളതലത്തിൽ കണക്കെടുക്കുേമ്പാർ ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തവർഷം ആദ്യത്തോടെ കോവിഡ് വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധർ. നിരവധി കോവിഡ് വാക്സിനുകൾ അവസാന ഘട്ട പരീക്ഷണത്തിന് ശേഷം അനുമതിക്കായി കാത്തിരിക്കുകയാണ്.