Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 24...

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 64,531 കോവിഡ്​ ബാധിതർ; 1092 മരണം

text_fields
bookmark_border
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 64,531 കോവിഡ്​ ബാധിതർ; 1092 മരണം
cancel

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്​​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 27,67,274 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരിലേറെ കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം 1092 മരണമാണ്​​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 52,889 ആയി.

ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.91 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 2037870 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 60091 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 24.45 ശതമാനമായി​​. 676514 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗസ്​റ്റ്​ 18ന്​ 8,01,518 സാമ്പിളുകൾ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത്​ ഇതുവരെ 3,17,42,782 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
TAGS:India Covid covid test ICMR. 
Next Story