Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറയുന്നു; ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

text_fields
bookmark_border
covid 19
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്​. കഴിഞ്ഞ ദിവസം 60,753 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​. 97,743 പേർ രോഗമുക്​തി നേടി. 7,60,019 പേരാണ്​ നിലവിൽ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. കഴിഞ്ഞ 74 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്​.

ഇതുവരെ ഇന്ത്യയിൽ 2,98,23,546 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 2,86,78,390 പേർ രോഗമുക്​തിയും നേടിയിട്ടുണ്ട്​. അതേസമയം, രാജ്യത്തിന്​ ആശ്വാസമായി കോവിഡ്​ മരണസംഖ്യയും കുറയുകയാണ്​. 1647 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ ജീവൻ നഷ്​ടമായത്​. ദിവസങ്ങൾക്ക്​ ശേഷമാണ്​ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 2000ത്തിൽ താഴെയെത്തുന്നത്​.

രാജ്യത്തെ രോഗമുക്​തി നിരക്കും ഉയർന്നിട്ടുണ്ട്​. 96.16 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. ഈ ആഴ്​ചയിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 3.58 ശതമാനമാണ്​. പ്രതിദിന ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും അഞ്ച്​ ശതമാനത്തിൽ താഴെയാണ്​. 2.98 ശതമാനമാണ്​ ഇന്നത്തെ ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്ക്​. 27.23 കോടി പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India records 60,753 Covid-19 cases, 1,647 deaths in 24 hours
Next Story