Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ മരണം വീണ്ടും 4000 കടന്നു; മൂന്നരലക്ഷത്തിനടുത്ത്​ രോഗികൾ

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ മരണം വീണ്ടും 4000 കടന്നു; മൂന്നരലക്ഷത്തിനടുത്ത്​ രോഗികൾ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 4205 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 3,55,338 പേർക്ക്​ രോഗമുക്​തിയുണ്ടായി.

ഇതോടെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയർന്നു. ഇതിൽ 1,93,82,642 പേർക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയർന്നു. 37,04,099 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 17,52,35,991 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ വാക്​സിൻ നൽകിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, അഞ്ച്​ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ അതീവ രൂക്ഷമായി തുടരുന്നത്​. മഹാരാഷ്​ട്ര, കർണാടക, കേരള, തമിഴ്​നാട്​, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ രോഗബാധ കുറയാത്തത്​. രോഗികളിൽ 11 ശതമാനവും മഹാരാഷ്​ട്രയുടെ സംഭാവനയാണ്​. പക്ഷേ മുൻ ദിവസങ്ങളുമായി ​താരതമ്യം ചെയ്യു​േമ്പാൾ മഹാരാഷ്​ട്രയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - India records 3.48 lakh new Covid-19 cases, over 4,200 deaths
Next Story