Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിന്‍റെ രണ്ടാം...

കോവിഡിന്‍റെ രണ്ടാം വരവിൽ​ ഞെട്ടി രാജ്യം; രോഗികളുടെ എണ്ണത്തിൽ വൻ വർധന

text_fields
bookmark_border
കോവിഡിന്‍റെ രണ്ടാം വരവിൽ​ ഞെട്ടി രാജ്യം; രോഗികളുടെ എണ്ണത്തിൽ വൻ വർധന
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 28,903 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം 1,14,38,734 ആയി ഉയർന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ്​ രേഖപ്പെടുത്തിയത്​​.

188 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ആ​കെ മരണസംഖ്യ 1,59,044 ആയും ഉയർന്നു. നിലവിൽ 2,34,406 പേരാണ്​ ചികിത്സയിലുള്ളത്​. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്​​ പ്രതിരോധിക്കുന്നതിനായി വാക്​സിനേഷൻ തോത്​​ ഉയർത്താനാണ്​ കേന്ദ്രസർക്കാറിന്‍റെ തീരുമാനം.

ഇതുവരെ രാജ്യത്ത്​ 3.50 കോടി പേർക്ക്​ വാക്​സിൻ നൽകിയിട്ടുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക്​ വാക്​സിൻ നൽകും. അതേസമയം, മഹാരാഷ്​ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത്​ കോവിഡിന്‍റെ രണ്ടാം വരവാണെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India records 28,903 Covid-19 cases in highest daily spike; active cases soar
Next Story