Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range രാജ്യത്ത് 26,624 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവരിൽ 40 ശതമാനംപേർ കേരളത്തിലും മഹാരാഷ്ട്രയിലും
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,45,447 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 20,000 ത്തിൽ താഴെ പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് ചികിത്സയിലുള്ളവരിൽ 40 ശതമാനം പേരും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. പഞ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ.
രാജ്യത്ത് ഇതുവരെ 16 കോടി കോവിഡ് പരിശോധനകൾ നടത്തി. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.45 ശതമാനവും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.14 ശതമാനവുമാണ്.
Next Story
