Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 24...

രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക്​ കോവിഡ്​; 201 മരണം

text_fields
bookmark_border
covid kerala 8-1-21 status
cancel

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 201 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 19,299 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

നിലവിൽ 2,23,335 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിതരായുള്ളത്​. 1,50,999 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 1,00,75,950 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്​.

അതേസമയം, രാജ്യത്ത്​ ജനിതക മാറ്റം സംഭവിച്ച കോവിഡ്​ ബാധിച്ചവരുടെ എണ്ണം 90 ആയി. ബ്രിട്ടനിൽ കാണ​പ്പെട്ട പുതിയ തരം കോവിഡിന്‍റെ സാന്നിധ്യം​ ഡെന്‍മാർക്ക്​, നെതർലാന്‍റ്​സ്​, ആസ്​ട്രേലിയ​, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്​, സ്​പെയിൻ, സ്വിറ്റ്​സർലാന്‍റ്​, ജർമനി, കാനഡ, ജപ്പാൻ, ലബനൻ, സിംഗപൂർ തുടങ്ങി നിരവധി രാഷ്​ട്രങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India records 18,645 fresh Covid-19 cases, 201 deaths in 24 hours
Next Story