Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുക്രെയ്നിൽ സമാധാന...

യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് പങ്കുവഹിക്കാൻ ഇന്ത്യ തയാറെന്ന് സെലൻസ്കിയോട് മോദി

text_fields
bookmark_border
modi zelensky 89768
cancel

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. യുക്രെയ്നിലെ ആണവനിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പങ്കുവെച്ചു.

സംഘർഷത്തിന് സൈനിക നടപടിയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ തയാറാണെന്ന് വ്യക്തമാക്കി. യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, സ്വയംഭരണാവകാശം, അഖണ്ഡത തുടങ്ങിയവയെ ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു.

യുക്രെയ്ൻ ആണവനിലയങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആണവദുരന്തങ്ങളുണ്ടാക്കുന്ന അപകടാവസ്ഥയെ കുറിച്ച് ഇരുവരും സംസാരിച്ചത്. യുക്രെയ്നിൽ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകൾക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു.

യുക്രെയ്ന്‍റെ 15 ശതമാനത്തോളം വരുന്ന മേഖലകൾ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്തത് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. റഷ്യയുടെ നടപടിക്ക് പിന്നാലെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള നടപടികൾ യുക്രെയ്ൻ വേഗത്തിലാക്കിയിട്ടുണ്ട്. യു​ക്രെ​യ്നി​ലെ ഡോ​ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക്, ഖേ​ഴ്സ​ൻ, സ​പൊ​റീ​ഷ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ലു​ഹാ​ന്‍സ്കി​ലും ഡോ​ണെ​റ്റ്സ്കി​ലും നേ​ര​ത്തേ റ​ഷ്യ​ന്‍ അ​നു​കൂ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ്. ഫെ​ബ്രു​വ​രി​യി​ലെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ഖേ​ഴ്സ​ണും സ​പൊ​റീ​ഷ്യ​യും റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra ModiVolodymyr Zelensky
News Summary - India ready to contribute to any peace efforts: PM Modi
Next Story