Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ലോകത്തെ...

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ​വലിയ സാമ്പത്തിക ശക്​തിയാകുമെന്ന്​ മോദി

text_fields
bookmark_border
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ​വലിയ സാമ്പത്തിക ശക്​തിയാകുമെന്ന്​ മോദി
cancel

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്​തിയാവുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-കൊറിയ ബിസിനസ്​ സമ്മേളനത്തിൽ സംസാരിക്കു​േമ്പാഴാണ്​ മോദി രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച പ്രസ്​താവന നടത്തിയത്​. ലോകത്തെ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു.

എല്ലാ രാജ്യങ്ങളുമായുള്ള ബന്ധത്തെയും പോസിറ്റീവായാണ്​ ഇന്ത്യ സമീപിക്കുന്നത്​. വിശ്വാസത്തെ വ്യാപിപ്പിക്കാനാണ്​ തങ്ങൾ ശ്രമിക്കുന്നത്​. അല്ലാത്തെ സംശയങ്ങളെ കുഴിച്ചെടുക്കാന​ല്ല. നിലവിൽ വാങ്ങൽ ശക്​തിയുടെ അടിസ്ഥാനത്തിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്​തിയാണ് ​ ഇന്ത്യ. ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ വൈകാതെ തന്നെ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്​തിയായി ഇന്ത്യമാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. 

സ്​റ്റാർട്ട്​ അപ്പുകളുടെ കാര്യത്തിൽ രാജ്യം വൻ കുതിച്ചുചാട്ടമാണ്​ ഉണ്ടാക്കിയത്​. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുകയാണ്​ ഇന്ത്യ സർക്കാറെന്നും മോദി പറഞ്ഞു.

Show Full Article
TAGS:narendra modi India-Koria Business meet india news malayalam news 
News Summary - India ready to do business, will be world’s fifth largest economy: PM Modi-india news
Next Story