ആസ്ട്രേലിയയിലെ ക്ഷേത്രച്ചുമരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം: ഇന്ത്യൻ ഹൈകമീഷൻ അപലപിച്ചു
text_fieldsമെൽബൺ: ആസ്ട്രേലിയയിലെ മെൽബണിൽ മൂന്ന് ഹിന്ദുക്ഷേത്രങ്ങൾ വികൃതമാക്കിയ സംഭവത്തിൽ കാൻബെറയിലെ ഇന്ത്യൻ ഹൈകമീഷൻ അപലപിച്ചു. രണ്ടാഴ്ചക്കുള്ളിലാണ് മൂന്നാമതും ഹിന്ദുക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടാകുന്നതെന്നും ഇത് ഭയപ്പെടുത്തുന്നതാണെന്നും ഹൈകമീഷൻ വ്യക്തമാക്കി.
ക്ഷേത്രം വികൃതമാക്കിയ സംഭവത്തെ ശക്തമായി അപലപിച്ച ഹൈകമീഷൻ മെൽബണിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മൂന്ന് ഹിന്ദുക്ഷേത്രങ്ങളാണ് വികൃതമാക്കപ്പെട്ടതെന്നും പറഞ്ഞു. നശീകരണ പ്രവർത്തികളും അവ തുടരുന്നതും ഇന്ത്യ വിരുദ്ധ തീവ്രവാദം വളർത്തുന്നതും ഭയപ്പെടുത്തുന്നതാണ്. ബഹുമുഖവും ബഹുസ്വരവുമായ ഇന്ത്യ-ആസ്ട്രേലിയ സമൂഹത്തെ വിഭജിക്കാനും വിദ്വേഷം വിതക്കാനും മാത്രമേ ഇത് ഉപകരിക്കൂ -ഹൈ കമീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 16ന് ഇന്റൻനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസിന്റെ ഹരേ കൃഷ്ണ ക്ഷേത്രത്തിന്റെ ചുമരാണ് അവസാനമായി വികൃതമാക്കിയത്. ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഖലിസ്ഥാൻവാദികളാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ക്ഷേത്രച്ചുമരിൽ എഴുതിക്കൊണ്ട് ക്ഷേത്രം വികൃതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

