Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമൂഹിക പദവി മാറ്റ...

സാമൂഹിക പദവി മാറ്റ സൂചിക: ഇന്ത്യ വളരെ പിന്നിൽ

text_fields
bookmark_border
സാമൂഹിക പദവി മാറ്റ സൂചിക: ഇന്ത്യ വളരെ പിന്നിൽ
cancel

ദാ​വോ​സ്​: സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ സൂ​ചി​ക​യു​ടെ ആ​ഗോ​ള റാ​ങ്കി​ൽ ഇ​ന്ത്യ വ​ള​രെ പി​ന്നി​ൽ. 82 രാ​ജ്യ​ങ്ങ ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക്​ 76ാം സ്​​ഥാ​ന​മാ​ണ്. ഏ​റ്റ​വും മു​ന്നി​ൽ ഡെ​ന്മാ​ർ​ക്​. ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​രം.

സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ ഓ​രോ വ്യ​ക്തി​ക്കും അ​യാ​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച തു​ല്യ വ​ള​ർ​ച്ച അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന​താ​ണ്​ സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ സൂ​ചി​ക​യു​ടെ മാ​ന​ദ​ണ്ഡം. ഇ​തി​ൽ പി​ന്നി​ലാ​കു​ന്ന​ത്​ സാ​മ്പ​ത്തി​ക അ​സ​മ​ത്വം വ​ർ​ധി​ച്ച​തി​​െൻറ സൂ​ച​ന കൂ​ടി​യാ​ണ്. അ​തേ​സ​മ​യം, സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ​ത്തി​ൽ 10 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചാ​ൽ 2030ഓ​ടെ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ അ​ഞ്ചു​ ശ​ത​മാ​നം കു​തി​പ്പു​ണ്ടാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ലോ​ക​ത്തെ അ​പൂ​ർ​വം രാ​ജ്യ​ങ്ങ​ൾ​ക്കു​ മാ​ത്ര​മേ ഇ​തി​ൽ മു​ന്നേ​റാ​ൻ ക​ഴി​യു​ന്നു​ള്ളൂ. തു​ല്യ വേ​ത​ന​മി​ല്ലാ​യ്​​മ, സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം, ആ​ജീ​വ​നാ​ന്ത പ​രി​ശീ​ല​നം ല​ഭി​ക്കാ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ സാ​മൂ​ഹി​ക പ​ദ​വി​യി​ൽ മാ​റ്റ​മു​ണ്ടാ​കാ​ത്ത​തി​​െൻറ കാ​ര​ണം. ഡെ​ന്മാ​ർ​ക്കി​നു​ പി​ന്നി​ൽ നോ​ർ​വേ, ഫി​ൻ​ല​ൻ​ഡ്, സ്വീ​ഡ​ൻ, ഐ​സ്​​ല​ൻ​ഡ്​ എ​ന്നി​വ​യാ​ണ്​ സാ​മൂ​ഹി​ക​മാ​റ്റ​ത്തി​ൽ മു​ന്നി​ൽ വ​രു​ന്ന രാ​ജ്യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mobility indexIndia News
News Summary - India ranks low at 76 on social mobility index
Next Story