Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ അഫ്​ഗാൻ ഗവർണർക്ക്​...

മുൻ അഫ്​ഗാൻ ഗവർണർക്ക്​ ഇന്ത്യ അഭയം നൽകും

text_fields
bookmark_border
മുൻ അഫ്​ഗാൻ ഗവർണർക്ക്​ ഇന്ത്യ അഭയം നൽകും
cancel

ന്യൂഡൽഹി: താലിബാൻ നിയ​​ന്ത്രണത്തിലുള്ള അഫ്​ഗാനിൽ നിന്ന്​ രക്ഷപ്പെട്ട മുൻ പ്രവിശ്യ ഗവർണറടക്കം നാലുപേർക്ക്​ ഇന്ത്യ അഭയം നൽകും. ​നയതന്ത്ര പാസ്​​േപാർട്ടിലാണ്​ ഗവർണർക്കും കുടുംബത്തിനും ഇന്ത്യയിൽ പ്രവേശിക്കാൻ പ്രത്യേക അനുമതി നൽകുക.


അഞ്ചു ദിവസം മുമ്പ്​ ദുബൈയിൽ നിന്ന്​ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. അഫ്​ഗാനിസ്​താനിൽ നിന്ന്​ ഇറാനിലേക്കായിരുന്നു ഇവർ ആദ്യം പറന്നത്​. പിന്നീട്​ ദുബൈ വഴി ഇന്ത്യയിലെത്തുകയായിരുന്നു. നയതന്ത്ര പാസ്​പോർട്ടിൽ വിസയില്ലാതെ ഇവർക്ക്​ 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം.

മു​മ്പ്​ അഫ്​ഗാൻ മുൻ എം.പി റാഗിന കാർഗർ ​നയതന്ത്ര പാസ്​പോർട്ടുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നെങ്കിലും രാജ്യത്ത്​ പ്രവേശിക്കാൻ അനുവദിക്കാതെ ഇന്ത്യ ഇവരെ തിരിച്ചയച്ചതിൽ​​ അന്താരാഷ്​ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിനു പിന്നാലെയാണ്​ വിദേശകാര്യ മന്ത്രാലയം അടിയന്തര തീരുമാനമെടുത്ത്​ മുൻ ഗവർണർക്കും കുടുംബത്തിനും അഭയം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AfganistanThaliban
News Summary - India provides refuge to former Afghan governor, 4 others
Next Story