ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് ലോകത്തിെൻറ ഔഷധശാലയാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘‘ഇന്ത്യയെ പലപ്പോഴും ലോകത്തിെൻറ ഔഷധശാലയായി വിശേഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ കോവിഡ് മഹാമാരിയിൽ വിവിധ രാജ്യങ്ങളിലേക്ക് ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയച്ച് ഇന്ത്യ അക്കാര്യം തെളിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിവിധ രാഷ്ട്രങ്ങളുമായുള്ള പങ്കാളിത്തത്തിൽ 3000 കോടി ചെലവിൽ മൂന്ന് ബൾക്ക് ഡ്രഗ് പാർക്കുകൾ തുടങ്ങുമെന്ന് കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സഹമന്ത്രി മൻസുഖ് മന്ദ്വിയ പറഞ്ഞു. കൂടാതെ നൂറ് കോടി രൂപ വീതം സർക്കാർ സഹായത്തിൽ നാല് മെഡിക്കൽ ഉപകരണ പാർക്കുകൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.