ആഗോള വെല്ലുവിളികളിൽ ലോകം ഇന്ത്യയിൽ നിന്ന് ഉത്തരം തേടുന്നുവെന്ന് മോഹൻ ഭാഗവത്
text_fieldsജയ്പൂർ: ആഗോള തലത്തിൽ വെല്ലുവിളികൾ ഉയരുമ്പോൾ ലോകം ഉത്തരങ്ങൾക്കായി ഇന്ത്യയെ ആശ്രയിക്കുന്നുവെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഇഞ്ചിഞ്ചായി വളർന്നിടത്ത് മൈലുകൾ വേഗത്തിലാണ് രാജ്യത്തിന്റെ വളർച്ചയെന്നും ഭാഗവത് പറഞ്ഞു. ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ആഗോള പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ നൽകാൻ പാകത്തിന് ബൗദ്ധീക ശേഷി ഇന്ത്യക്കുണ്ട്. ദേശീയതയിൽ നിന്നാണ് യുദ്ധങ്ങൾ ഉളവെടുക്കുന്നത്. അതുകൊണ്ടാണ് ലോകനേതാക്കൾ ആഗോള ദേശീയതയെ കുറിച്ച് സംസാരിക്കാനാരംഭിച്ചത്. എന്നാൽ, ആഗോളീകരണത്തെ കുറിച്ച് വാചാലരാവുമ്പോഴും ഇവരെല്ലാവരും സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് പരമാവധി പരിഗണന നൽകുന്നത് കാണാമെന്നും ഭഗവത് പറഞ്ഞു.
ലോകത്ത് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള മത്സരം അസ്ഥിരതക്ക് കാരണമാവുന്നു. കരുത്തർ തമ്മിൽ മൽസരം കടുക്കുമ്പോൾ ദുർബലരാണ് വലിയ വില കൊടുക്കേണ്ടി വരുന്നതെന്നും ആർ.എസ്.എസ് അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

