Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഡാൻ: ഇന്ത്യക്കാരെ...

സുഡാൻ: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഊർജിത ശ്രമം

text_fields
bookmark_border
സുഡാൻ: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഊർജിത ശ്രമം
cancel

ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഊ​ർ​ജി​ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് സി-130 ​ജെ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ ത​യാ​റാ​യി​നി​ൽ​ക്കു​ക​യാ​ണ്. നാ​വി​ക​സേ​ന ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് സു​മേ​ധ സു​ഡാ​നി​ലെ​ത്തി​യ​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സു​ഡാ​നി​ലെ സ്ഥി​തി വി​ല​യി​രു​ത്തി​യാ​കും ര​ക്ഷാ​ദൗ​ത്യം ന​ട​പ്പാ​ക്കു​ക. ത​ല​സ്ഥാ​ന​മാ​യ ഖ​ർ​ത്തൂ​മി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട് -മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സു​ഡാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സു​ഡാ​ൻ അ​ധി​കൃ​ത​ർ​ക്ക് പു​റ​മെ, യു.​എ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഈ​ജി​പ്ത്, യു.​എ​സ് എ​ന്നി​വ​യു​മാ​യും ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudanAir ForceNavyEvacuateIndia
News Summary - India Plans To Evacuate Citizens From Sudan
Next Story