Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right13 രാജ്യങ്ങളിലേക്ക്​...

13 രാജ്യങ്ങളിലേക്ക്​ വിമാന സർവിസ്​ പുനഃരാരംഭിക്കുമെന്ന്​​ വ്യോമയാന മന്ത്രി

text_fields
bookmark_border
13 രാജ്യങ്ങളിലേക്ക്​ വിമാന സർവിസ്​ പുനഃരാരംഭിക്കുമെന്ന്​​ വ്യോമയാന മന്ത്രി
cancel

ന്യൂഡൽഹി: 13 രാജ്യങ്ങളിലേക്ക്​ വിമാന സർവിസുകൾ പുനഃരാരംഭിക്കാൻ ചർച്ച തുടങ്ങിയെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി. ആസ്​ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ്​ ആരംഭിക്കുക. പരസ്​പര സഹകരണത്തോടെ സർവീസുകൾ ആരംഭിക്കാനാണ്​ പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികൾ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികൾ തിരിച്ചും സർവീസ്​ നടത്തുമെന്ന്​ പുരി ട്വിറ്ററിൽ കുറിച്ചു.

ആസ്​ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലൻഡ്​, നൈജീരിയ, ബഹ്​റൈൻ, ഇസ്രായേൽ, കെനിയ, ഫിലിപ്പീൻസ്​, റഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, തായ്​ലാൻഡ്​ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ആരംഭിക്കാനാണ്​ പദ്ധതി. നിലവിൽ യു.എസ്​, യു.കെ, ഫ്രാൻസ്​, ജർമ്മനി, യു.എ.ഇ, ഖത്തർ, മാലിദ്വീപ്​​ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ വിമാന സർവീസുകൾ നടത്തുന്നുണ്ട്​.

മാർച്ച്​ 23നാണ്​ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ നിർത്തിവെച്ചത്​. പിന്നീട്​ ആഭ്യന്തര സർവിസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സർവിസുകൾ തുടങ്ങിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight services. Covid India
News Summary - India Planning Bilateral "Air Bubble" Flights With 13 Nations, Says Minister
Next Story