Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെട്ടുകിളികളെ തുരത്താൻ...

വെട്ടുകിളികളെ തുരത്താൻ ഡ്രോൺ; പറത്താനുള്ള അനുമതി നൽകി വ്യോമയാന മന്ത്രാലയം

text_fields
bookmark_border
locust-drone
cancel

ന്യൂഡൽഹി: കോവിഡ്​ 19 മഹാമാരിയെ തുരത്താൻ പെടാപ്പാട്​ പെടുന്നതിനിടെ രാജ്യത്തെ വലച്ച വില്ലൻമാരായിരുന്നു വെട്ടുകിളികൾ. ലോക്​ഡൗണിൽ വീട്ടിലിരിക്കുന്ന ജനങ്ങളെ ഭീതിയിലാഴ്​ത്തിക്കൊണ്ട്​ പഞ്ചാബിലെയും രാജസ്ഥാനിലെയും മധ്യ പ്രദേശിലെയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ച്​ വെട്ടുകിളികൾ വാർത്തകളിൽ നിറഞ്ഞുനിന്നു. 27 വർഷത്തിന്​ ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വെട്ടുകിളിയാക്രമണമായിരുന്നു ഇൗ കോവിഡ്​ കാലത്തേത്​. മഴക്കാലത്തിന്​ മുമ്പ്​ വെട്ടുകിളികളുടെ അഴിഞ്ഞാട്ടം നിയന്ത്രിച്ചില്ലെങ്കിൽ 8000 കോടിയോളം രൂപയുടെ വിളകൾ അവറ്റകൾ നശിപ്പിച്ചേക്കാമെന്ന പ്രവചനം വരെയുണ്ടായി.

ഇൗ മഹാദുരന്തം മുന്നിൽ കണ്ട്​ ഇന്ത്യൻ സർക്കാർ കാർഷിക മന്ത്രാലയത്തിന്​ വെട്ടുകിളികളെ തുരത്താനായി ഡ്രോണുകൾ പറത്താനുള്ള അനുമതി നൽകിയിരിക്കുകയാണ്​. വ്യോമയാന മന്ത്രാലയമാണ്​ നിലവിലെ സാഹചര്യത്തി​​െൻറ തീവ്രത കണക്കിലെടുത്ത്​ ഡ്രോൺ ഉപയോഗത്തിന്​ സമ്മതം മൂളിയത്​. വെട്ടുകിളി വിരുദ്ധ നടപടികളുടെ (anti-locust measures) ഭാഗമായി ഡ്രോണുകൾ പറത്തിക്കൊണ്ട്​ കീടനാശിനികൾ തളിക്കാനും മറ്റ്​ സർവേകൾ നടത്താനുമാണ്​ അനുമതി. 

കോവിഡ്​ കാലത്ത്​ ലോക്​ഡൗൺ ലംഘിക്കുന്നവരെയും ചാരായം വാറ്റുന്നവരെയും പിടിക്കാൻ പൊലീസ്​ പരീക്ഷിച്ച്​ വിജയിച്ച ഡ്രോൺ പറത്തൽ വെട്ടുകിളികളെ തുരത്താനും പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ്​ കേന്ദ്ര കാർഷിക മന്ത്രാലയം. കിലോമീറ്ററുകളോളം പറത്താൻ കഴിയുന്ന വലിയ ഡ്രോണുകൾ ഉപയോഗിച്ച്​ രാജ്യത്തെ കർഷകരുടെ പുതിയ ശത്രുവിനെ തുരത്താനുള്ള കോപ്പുകൂട്ടുകയാണ്​ കാർഷിക മന്ത്രാലയം. അതേസമയം യുനീക്​ ​െഎഡൻറിഫിക്കേഷൻ നമ്പറും ഡ്രോൺ അക്​നോളജ്​മ​െൻറ്​ നമ്പറുമില്ലാത്ത (DAN) ഡ്രോണുകൾ പറത്തുന്നതിന്​ വിലക്കുണ്ട്​. നിലവിൽ രാജ്യത്ത്​ 20000 ഡ്രോണുകൾക്കാണ്​ DAN ഉള്ളത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronelocust attackdrone flying
News Summary - India Permits to Fly Drones to Combat Locust Attack-india news
Next Story