Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷം കുറക്കാൻ...

സംഘർഷം കുറക്കാൻ ഇന്ത്യ–പാക്​ സുരക്ഷാ ഉപദേഷ്​​ടാക്കൾ ധാരണയായിരുന്നു –സർതാജ്​ അസീസ്​

text_fields
bookmark_border
സംഘർഷം കുറക്കാൻ ഇന്ത്യ–പാക്​ സുരക്ഷാ ഉപദേഷ്​​ടാക്കൾ ധാരണയായിരുന്നു –സർതാജ്​ അസീസ്​
cancel

ന്യൂഡൽഹി:   നിയന്ത്രണ രേഖയിലെ സംഘർഷം കുറക്കാൻ ഇന്ത്യയുടെയും പാകിസ്​താ​െൻറയും ​ദേശീയ സുരക്ഷാ ഉപദേഷ്​ടാക്കൾ ഫോണിൽ സംസാരിച്ചിരുന്നതായി പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫി​െൻറ വിദേശകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസ്​.  സംഘർഷം കുറക്കാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലും പാക്​ സുരക്ഷാ ഉപദേഷ്​ടാവ്​ നാസിർഖാൻ ജാൻജ്വയും  തമ്മിൽ ധാരണയായിരുന്നെന്നും സർതാജ്​ അസീസ്​ പറഞ്ഞു.

സംഘർഷം കുറക്കാനാണ്​ പാകിസ്​താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കശ്​മീർ പ്രശ്​നത്തിൽ നിന്ന്​ ലോകത്തി​െൻറ ശ്രദ്ധ തിരിക്കാൻ ഇന്ത്യയാണ്​ നിയന്ത്രണരേഖയിൽ സംഘർഷം വർധിപ്പിക്കുന്നതെന്നും സർതാജ്​ അസീസ്​ ആരോപിച്ചു. ​‘സർജിക്കൽ സ്​ട്രൈക്ക്’​ നടത്തിയെന്ന്​  ഇന്ത്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്​ പൊതുജനങ്ങളെ തൃപ്​തിപ്പെടുത്താൻ വേണ്ടിയാണെന്നും സർതാജ്​ അസീസ്​ ആരോപിച്ചു.


പാക്​ അധീന കശ്​മീരിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ സ്​ട്രൈക്ക്​ നടത്തിയതിന്​ ശേഷം നിയന്ത്രണ രേഖയിൽ ഉടലെടുത്ത സംഘർഷ അന്തരീക്ഷം  കുറക്കാനാണ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാക്കൾ ഫോണിൽ സംസാരിച്ചതെന്ന്​ ജിയോ ടിവിയെ ഉദ്ധരിച്ച്​  വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ​ചെയ്​തു. ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ ഇന്ത്യ നിയന്ത്രണരേഖ കടന്ന്​ പാക്​ ഭീകരകേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തിയത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsaindia- paksartaj azizuri terror attackindian surgical strike
News Summary - India, Pakistan NSAs talk to diffuse tensions along LoC Says Sartaj Aziz
Next Story