ഇന്ത്യ-പാക് സംഘർഷം വളർത്തുന്നത് ഇസ്രായേൽ
text_fieldsആദ്യം വാർത്തകേട്ടപ്പോൾ ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയെന്നാണ് അനുമാനി ച്ചത്. അല്ലെങ്കിൽ സിറിയയിലായിരിക്കും സംഭവമെന്ന് കരുതി. ഭീകര ക്യാമ്പിനുനേരെ വ്യോമാക്രമണം നടത്തിയെന്നായിരുന്നു വാർത്തകളിലെ ആദ്യ വാചകങ്ങൾ. ഒരു കമാൻഡും കൺേട്രാൾ കേന്ദ്രവും നശിപ്പിച്ചുവെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നും അറിയാൻ കഴിഞ്ഞു. സൈനികർക്കുനേരെ നടന്ന ഭീകരാക്രമണത്തിന് സൈന്യം പകരംവീട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഒരു ഇസ്ലാമിസ്റ്റ് ഭീകരത്താവളം നിശ്ശേഷം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ബാലാകോട്ടിലാണ് ആക്രമണം നടന്നത് എന്ന് മനസ്സിലായ ശേഷമാണ് ഗസ്സയിലോ സിറിയയിലോ ലബനാനിൽ പോലുമോ അല്ല സംഭവമെന്നും പാകിസ്താനിലാണെന്നും വ്യക്തമായത്. എത്ര വിചിത്രം! ഇസ്രായേലിനെയും ഇന്ത്യയെയും കൂട്ടിക്കുഴക്കാൻ ആർക്കെങ്കിലും കഴിയുേമാ? നല്ല കാര്യം തന്നെ. എന്നാൽ, ഇങ്ങനെയൊരു തുലനം ചെയ്യൽ ദുർബലമായ ഒരു ആശയമാെണന്ന് കരുതേണ്ട. തെൽഅവീവിലെ ഇസ്രായേൽ പ്രതിരോധമന്ത്രാലയവും ന്യൂഡൽഹിയിലെ സമാനമന്ദിരവും തമ്മിൽ 2500 മൈൽ ദൂരമുണ്ട് എന്നത് നേരുതന്നെ. എന്നാൽ, രണ്ടിനും സമാനതകളുണ്ട് എന്ന് പറയുന്നതിലും പറഞ്ഞു പഴകിയതാണെങ്കിലും ഒരു യുക്തിയുണ്ട്.
കുറെ കാലമായി ഇസ്രായേൽ ഇന്ത്യയിലെ ബി.ജെ.പി സർക്കാറിനൊപ്പം അത്യുത്സാഹത്തോടെ അണിചേർന്നിരിക്കുകയാണ്. അപകടകരമായ ഇൗ ഇസ്ലാമികവിരുദ്ധ സഖ്യം അനൗദ്യോഗികമാണെങ്കിലും ഇസ്രായേലിെൻറ ആയുധകച്ചവടത്തിെൻറ ഏറ്റവും വലിയ വിപണി ഇന്ത്യയായി ഇപ്പോൾ മാറിക്കഴിഞ്ഞു. പാകിസ്താനിലെ ജയ്ശെ മുഹമ്മദിെൻറ ഭീകരർക്കുനേരെ ഇന്ത്യൻ വിമാനങ്ങൾ വർഷിച്ചത് ഇസ്രായേൽ നിർമിത റഫാൽ സ്പൈസ് 2000 സ്മാർട്ട് ബോംബാണെന്ന് ന്യൂഡൽഹി മാധ്യമങ്ങൾ െകാട്ടിേഘാഷിക്കുന്നത് അവിചാരിതമാണെന്ന് കരുതിക്കൂടാ.
പാകിസ്താന് നൽകിയ പ്രഹരത്തിൽ സൈനികവിജയത്തേക്കാൾ ഉൗഹങ്ങൾക്കാണ് ഇസ്രായേൽ വീമ്പിളക്കുന്നതുപോലെ ഇന്ത്യയും പ്രാമുഖ്യം നൽകിയത്. 300 മുതൽ 400 വരെ ഭീകരരെ ഇസ്രായേൽ നിർമിത ജി.പി.എസ് ഗൈഡഡ് ബോംബുകൾകൊണ്ട് തുടച്ചുനീക്കിയെന്നാണ് പറയുന്നത്. എന്നാൽ, ഫെബ്രുവരി 14ന് കശ്മീരിൽ 40 ഇന്ത്യൻ സൈനികരെ ജയ്ശെ മുഹമ്മദ് കൊലെപ്പടുത്തിയത് സത്യംതന്നെയാണ്, ഇൗയാഴ്ച ചുരുങ്ങിയത് ഒരു ഇന്ത്യൻ ജറ്റ് വിമാനമെങ്കിലും പാകിസ്താൻ വെടിവെച്ചു വീഴ്ത്തിയതും.
2017ൽ ഇസ്രായേലിെൻറ ഏറ്റവും വലിയ ആയുധ ഉപഭോക്താവ് ഇന്ത്യയായിരുന്നു. റഡാർ ആകാശ-കര മിസൈലുകൾ എന്നിങ്ങനെ 53 കോടി ഡോളറിെൻറ ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഫലസ്തീനിലും സിറിയയിലും ഇസ്രായേൽ പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളാണിവ. റോഹിങ്ക്യൻ മുസ്ലിംകളെ നശിപ്പിക്കുന്നതിനെതിരെ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ മ്യാന്മർ സൈനിക ഭരണകൂടത്തിന് ടാങ്കുകളും ആയുധങ്ങളും ബോട്ടുകളും നൽകുന്നത് ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. എന്നാൽ, ഇന്ത്യയുമായുള്ള തെൽഅവീവിെൻറ ആയുധക്കച്ചവടം നിയമപരമായുള്ളതാണ്. നെഗേവ് മരുഭൂമിയിൽ പരിശീലനാർഥം ഇന്ത്യ അയച്ച സൈനികരും ഇസ്രായേൽ കമാൻഡോകളും സംയുക്ത സൈനികാഭ്യാസം നടത്തിയത് ഇസ്രായേൽ കാമറയിൽ പകർത്തിയിട്ടുണ്ട്. ഗസ്സയിലും മറ്റ് ജനവാസ കേന്ദ്രീകൃത യുദ്ധ മുന്നണികളിലുംഅവരുടെ കമാൻഡോകൾ നടത്തിയ യുദ്ധ പാടവമാണ് ഇന്ത്യ സ്വായത്തമാക്കുന്നത്.
45 അംഗ ഇന്ത്യൻ സൈനികപ്രതിനിധി സംഘത്തിെൻറ ഭാഗമായ 16 ഇന്ത്യൻ ഗരുഡ് കമാൻഡോകൾ കുറെ കാലത്തേക്ക് ഇസ്രായേലിലെ നെവാതിം, പാൽമച്ചിം വ്യോമത്താവളങ്ങളിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാേയൽ സന്ദർശിക്കുന്നതിന് മുമ്പ്, കഴിഞ്ഞവർഷം നടത്തിയ ഇന്ത്യയിലെ ആദ്യസന്ദർശനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു 170 സിവിലിയന്മാർ കൊല്ലപ്പെട്ട മുംബൈയിലെ ഭീകരാക്രമണം അനുസ്മരിച്ചിരുന്നു. ഭീകരാക്രമണത്തിെൻറ വേദന ഇന്ത്യക്കും ഇസ്രായേലിനും നന്നായറിയാം എന്നാണ് അദ്ദേഹം മോദിയോട് പറഞ്ഞത്. ‘മുംബൈയിലെ ക്രൂരത ഞങ്ങൾ ഒാർമിക്കുന്നു. ദേഷ്യംകൊണ്ട് ഞങ്ങൾ പല്ലിളിക്കുകയാണ്. ഞങ്ങൾ തോൽവിക്ക് വഴങ്ങില്ല’. ഇതുതന്നെയാണ് ബി.ജെ.പിയും പറഞ്ഞത്.
അതേസമയം, വലതുപക്ഷ സയണിസവും നരേന്ദ്ര മോദിക്ക് കീഴിലുള്ള വലതുപക്ഷ ദേശീയതയും സമ്മേളിപ്പിച്ചുകൊണ്ട് ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിന് അസ്തിവാരമിടുന്നതിനെതിരെ ഇന്ത്യയിലെ പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യത്യസ്തരീതിയിലാണെങ്കിലും ഇരുരാജ്യങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്നു. ബ്രസൽസിലെ ഗവേഷകയായ ഷായിരീമൽേഹാത്രയുടെ ലേഖനങ്ങൾ ഇസ്രായേൽ ദിനപത്രമായ ‘ഹാരറ്റ്സി’ൽ പ്രസിദ്ധീകരിച്ചിരുന്നു. 18 കോടി മുസ്ലിംകളുള്ള ഇന്ത്യ, ഇന്തോനേഷ്യയും പാകിസ്താനും കഴിഞ്ഞാൽ മുസ്ലിംകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ബി.ജെ.പിയും ഇസ്രായേലിലെ ലിക്കുഡ് പാർട്ടിയും ഒരേ ആശയമാണ് പിന്തുടരുന്നതെന്നും കഴിഞ്ഞവർഷം അവർ എഴുതിയിരുന്നു.
ഹിന്ദുക്കൾ ചരിത്രപരമായി മുസ്ലിം കൈയൂക്കിെൻറ ഇരകളാണെന്ന ഒരു കഥ ഹിന്ദു ദേശീയവാദികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇന്ത്യവിഭജനവും പാകിസ്താനുമായുള്ള പ്രക്ഷുബ്ധ ബന്ധവും ഒാർമയിൽ സൂക്ഷിക്കുന്ന ഹിന്ദുക്കളെ ആകർഷിക്കുന്ന വർത്തമാനമാണിത്. ഇസ്രായേലിെൻറ ഏറ്റവും വലിയ ആരാധകർ ‘ഇൻറർനെറ്റ് ഹിന്ദു’ക്കളാണെന്നാണ് ഷായിരീ മൽഹോത്ര എഴുതുന്നു. ഫലസ്തീനെയും മുസ്ലിംകളെയും ഇസ്രായേൽ കൈകാര്യം ചെയ്യുന്ന രീതി അവർക്കിഷ്ടമാണ്. ഇസ്ലാമിക ഭീകരത ഒരേപോലെ അനുഭവിക്കുന്ന ഇന്ത്യയും ഇസ്രായേലും അമേരിക്കയും ത്രികക്ഷി സഖ്യത്തിൽ ഏർപ്പെടണമെന്ന കാൾടൺ സർവകലാശാല പ്രഫസർ വിവേക് ദെഹജിയയുടെ ആവശ്യത്തെ ഷായിരീ മൽഹോത്ര ഖണ്ഡിക്കുന്നുണ്ട്.
െഎ.എസിനുവേണ്ടി പൊരുതാൻ 2016െൻറ അവസാനത്തോടെ ഇന്ത്യയിൽനിന്ന് 23 പേർ മാത്രമാണ് അറബ്ലോകത്ത് എത്തിയത്. എന്നാൽ, അഞ്ചുലക്ഷം മുസ്ലിംകൾ മാത്രമുള്ള ബെൽജിയത്തിൽ നിന്ന് 500 പേർ വന്നു. ഇന്ത്യ-ഇസ്രായേൽ ബന്ധം ആശയപരം എന്നതിനു പകരം പ്രായോഗിക വാദത്തിൽ അധിഷ്ഠിതമായിരിക്കണം എന്നാണ് ഷായിരീ മൽഹോത്രയുടെ പക്ഷം. 1992ൽ പരസ്പരം നയതന്ത്രം സ്ഥാപിച്ച ഇന്ത്യക്ക് ഇസ്രായേൽ ആയുധക്കൂമ്പാരം നൽകിവരുന്ന ഒരു ഘട്ടത്തിൽ ഹിന്ദു ദേശീയതക്കുമേൽ സയണിസ്റ്റ് ദേശീയത അള്ളിപ്പിടിക്കുന്നില്ല എന്ന് പറയാനാവില്ല. ഏറ്റവുമൊടുവിൽ ഇൗ ആയുധങ്ങളാകെട്ട, പാകിസ്താനിലെ ഇസ്ലാമിസ്റ്റുകൾക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.
വിഭജനത്തിന് സാക്ഷിയാവുകയും മുസ്ലിം അയൽരാജ്യങ്ങളിൽനിന്ന് സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന ഇന്ത്യയും ഇസ്രായേലും ഭീകരതക്കെതിരായ യുദ്ധത്തിൽ, പ്രത്യേകിച്ച് ഇസ്ലാമിക ഭീകരതക്കെതിരെ കൈകോർക്കുന്നത് സ്വാഭാവികമാണെന്ന് തോന്നാം. ഭൂപ്രദേശങ്ങളിൽ അവകാശം നേടുകയോ അധിനിവേശം നടത്തുകയോ ചെയ്യുന്ന ബലപരീക്ഷണമാണ് ഇരുവർക്കും നടത്താനുള്ളത്. ഇസ്രായേലിനും ഇന്ത്യക്കും പാകിസ്താനും ആണവശേഷിയുണ്ട്. ഫലസ്തീനെയും കശ്മീരിനെയും കൂട്ടിക്കുഴക്കരുത്. ഇന്ത്യയിലെ 18 കോടി മുസ്ലിംകളെ വെറുതെ വിടുക. ഞങ്ങൾ സത്യമാണ് പറയുന്നത്. നിങ്ങൾക്ക് സ്വന്തം നിലപാട് സ്വീകരിക്കാം.
(കടപ്പാട്: ദ ഇൻഡിപെൻഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
