റഷ്യയിൽ ഇന്ത്യ-പാക് സൈനികാഭ്യാസം
text_fieldsന്യൂഡൽഹി: ഭീകരതക്കെതിരെ വിവിധ രാജ്യങ്ങൾ റഷ്യയിൽ നടത്തുന്ന സൈനികാഭ്യാസത്തിൽ ഇന്ത്യയും പാകിസ്താനും പെങ്കടുക്കും. ഇന്ത്യയും പാകിസ്താനും ആദ്യമായാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. സെപ്റ്റംബറിൽ നടക്കുന്ന പരിപാടിയിൽ െെചനയടക്കം വിവിധ രാജ്യങ്ങൾ സംബന്ധിക്കും.
ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷെൻറ (എസ്.സി.ഒ) കീഴിലാണ് വിവിധ രാജ്യങ്ങൾ അണിനിരക്കുന്നത്. നാറ്റോക്ക് സമാനമായി ചൈനക്ക് മേൽക്കൈയുള്ള സുരക്ഷ ഗ്രൂപ്പാണ് എസ്.സി.ഒ. റഷ്യയിലെ ഉറാൽ മലനിരകളിലാണ് സൈനികാഭ്യാസം. സമാധാന ദൗത്യത്തിനുള്ള സൈനികാഭ്യാസത്തിലൂടെ ഭീകരപ്രവർത്തനങ്ങൾക്കെതിരായ സഹകരണമാണ് ലക്ഷ്യമിടുന്നതെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
ബെയ്ജിങ്ങിൽ കഴിഞ്ഞയാഴ്ച നടന്ന എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി നിർമല സീതാരാമനാണ് ഇന്ത്യ പെങ്കടുക്കുമെന്ന് അറിയിച്ചത്. യു.എൻ സമാധാനദൗത്യത്തിെൻറ ഭാഗമായാണ്, ചരിത്രത്തിലാദ്യമായി ഇന്ത്യയുടെയും പാകിസ്താെൻറയും െെസനികർ ഒരുമിച്ച് അണിനിരക്കുന്നത്. എസ്.സി.ഒയുടെ ആദ്യ ഉച്ചകോടി 2001ൽ ചൈനയിലെ ഷാങ്ഹായിലാണ് നടന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
