Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറുപ്പിന്‍ മേഘങ്ങള്‍ താണ്ടി ശാന്തിദൂതുമായി പാക് വിദ്യാര്‍ഥിനി സംഘം ഇന്ത്യയില്‍

text_fields
bookmark_border
വെറുപ്പിന്‍ മേഘങ്ങള്‍ താണ്ടി ശാന്തിദൂതുമായി പാക് വിദ്യാര്‍ഥിനി സംഘം ഇന്ത്യയില്‍
cancel

ന്യൂഡല്‍ഹി: യുദ്ധത്തിനായുള്ള മുറവിളി മുഴങ്ങുന്ന വെടിപ്പുക നിറഞ്ഞ ആകാശം താണ്ടി അവരത്തെി, സമാധാനത്തിന്‍െറ പാട്ടുകളും പതാകകളുമായി 20 പാകിസ്താനി യുവതികള്‍. ചിലരുടെ വീട്ടുകാര്‍ക്ക് ഭീതിയുണ്ടായിരുന്നു, മറ്റു ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു-തങ്ങളുടെ മക്കള്‍ ഇന്ത്യയുടെ മണ്ണില്‍ സുരക്ഷിതരായിരിക്കുമെന്ന്.

ചണ്ഡിഗഢില്‍ നടന്ന ആഗോള യുവജന സമാധാന സമ്മേളനത്തില്‍ പങ്കെടുത്തശേഷം അതിര്‍ത്തിക്കപ്പുറത്ത് ബേജാറു പിടിച്ചിരിക്കുന്ന വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ച് അവര്‍ പറഞ്ഞു-ഇല്ല, ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് സമാനമായ പ്രശ്നങ്ങളാണെന്നും മാധ്യമങ്ങളും ഒരു ചെറുപറ്റം ആളുകളുമാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി വൈരം വളര്‍ത്തുന്നതെന്നും പാക് സംഘത്തെ നയിക്കുന്ന ആലിയാ ഹൈദര്‍ പറയുന്നു. ദീര്‍ഘകാല പ്രവാസത്തിനു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചത്തെുമ്പോള്‍ തോന്നുന്ന വികാരമാണ് ഇന്ത്യയില്‍ കാലുകുത്തിയപ്പോള്‍ ഉണ്ടായതെന്ന് ലാഹോറില്‍നിന്നത്തെിയ അല്‍വീന പറഞ്ഞു.

യുദ്ധഭീതിമൂലം വിടാന്‍ മടിച്ച രക്ഷിതാക്കളോട് പഞ്ചാബ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ സുല്‍ത്താന പറഞ്ഞു-യുദ്ധമുണ്ടായാല്‍ പാകിസ്താനില്‍ ആണെങ്കിലും ഇന്ത്യയിലാണെങ്കിലും താന്‍ കൊല്ലപ്പെടും. യുദ്ധം ഇല്ലാതാവാനുള്ള സമാധാന യാത്രക്കിടെ മരിച്ചാല്‍ അതു തന്നെ പുണ്യം. നാട്ടില്‍ തിരിച്ചത്തെി ഇന്ത്യന്‍ സുഹൃത്തുക്കളുടെ സ്നേഹവും ആതിഥ്യവും പങ്കുവെക്കുമ്പോള്‍ കൂടുതല്‍ പേര്‍ ഇന്ത്യയെ സ്നേഹിക്കുമെന്നും തെറ്റിദ്ധാരണകള്‍ നീങ്ങുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് സംഘാംഗങ്ങള്‍. 33 രാജ്യങ്ങളില്‍നിന്ന് 250ലേറെ പ്രതിനിധികളാണ് സമാധാന കൂട്ടായ്മയില്‍ പങ്കുചേര്‍ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india pak issue
Next Story