ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഇന്ത്യ-പാക് ബസ് തിരിച്ചുവിട്ടു
text_fieldsഫഗ്വാര (പഞ്ചാബ്): കശ്മീരിൽ അമർനാഥ് തീർഥയാത്രക്കാർക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ശിവസേനയടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ലാഹോർ -ഡൽഹി ‘സദായെ സർഹാദ്’ ബസ് സർവിസിന് എതിരെ രംഗത്തുവന്നു. തുടർന്ന് ബസ് കർതാർപുർ -കപൂർത്തല -നകോദാർ -ഫില്ലൗർ വഴി തിരിച്ചുവിട്ടു.
അതേസമയം, ഡൽഹിയിൽനിന്ന് ലാേഹാറിലേക്കുള്ള ബസ് സാധാരണപോലെ ഒാടിയതായി പൊലീസ് പറഞ്ഞു. ലാഹോർ -ഡൽഹി ബസിനു േനരെ രംഗത്തുവന്നവർ ഹനുമാൻ ക്ഷേത്രത്തിനു സമീപം സംഘടിക്കുകയും പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഫഗ്വാര പി.ബ്ല്യൂ.ഡി െറസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. അവിടെ ദേശീയ പാതക്ക് സമീപം അവർ പാക് പതാക കത്തിച്ചു. പാകിസ്താനികളുമായി വരുന്ന ഒരു ബസും ഫഗ്വാര വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
