ഇന്ത്യ-പാക് വെടിനിർത്തൽ കരാർ പാലിക്കാൻ ധാരണ
text_fieldsജമ്മു: അതിർത്തി സംഘർഷം ലഘൂകരിക്കാനായി വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാകിസ്താനും തീരുമാനിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്ന ബ്രിഗേഡ്-കമാൻഡർതല ചർച്ചയിലാണ് തീരുമാനം. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും ഫ്ലാഗ് മീറ്റിങ് നടത്തി.
സൗഹാർദപരമായ അന്തരീക്ഷത്തിലാണ് 75 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടന്നത്. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ 2021 ഫെബ്രുവരി 25ന് ഇരുരാജ്യങ്ങളും കരാർ പുതുക്കിയശേഷം അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനങ്ങൾ അപൂർവമാണ്. എന്നാൽ, ഫെബ്രുവരി 11ന് ജമ്മുവിലെ അഖ്‌നൂർ സെക്ടറിൽ ഭീകരരെന്ന് സംശയിക്കുന്നവർ നടത്തിയ അത്യുഗ്ര സ്ഫോടകവസ്തുകൊണ്ടുള്ള ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 10, 14 തീയതികളിൽ നടന്ന വെടിവെപ്പിലും കഴിഞ്ഞയാഴ്ച പൂഞ്ചിൽ നടന്ന പ്രത്യേക കുഴിബോംബ് സ്‌ഫോടനങ്ങളിലും രണ്ടുവീതം സൈനികർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

