Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ ചൈനയുടെ...

ഇന്ത്യയിൽ ചൈനയുടെ ഇരട്ടി രോഗബാധിതർ; മരണസംഖ്യയിലും മറികടന്നു 

text_fields
bookmark_border
ഇന്ത്യയിൽ ചൈനയുടെ ഇരട്ടി രോഗബാധിതർ; മരണസംഖ്യയിലും മറികടന്നു 
cancel

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ രോഗബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്​ഥാന​െത്തത്തി. മരണസംഖ്യയിൽ കൊറോണ വൈറസി​​െൻറ ഉത്​ഭവ രാജ്യമായ ​ൈ​ച​നയെയും ഇന്ത്യ മറികടന്നു. 

1,65,386 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ചൈനയിലെ രോഗബാധിതരുടെ എണ്ണം 84,106 ആണ്​. 4711 ​േപരാണ്​ രാജ്യത്ത്​ ഇതുവരെ മരിച്ചത്​. ചൈനയിൽ 4638 പേരാണ്​ ഇതുവരെ മരിച്ചത്​. രാജ്യത്ത്​ 13 നഗരങ്ങളിലാണ്​ കോവിഡ്​ രോഗബാധ ഏറ്റവും കൂടുതൽ. മഹാനഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നെ എന്നിവയും ഇതിൽ ഉൾപ്പെടും. 

ഡൽഹിയിൽ പുതുതായി 1024 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ ഡൽഹിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 16,281 ​ആയി. 303 പേരാണ്​ ഇതുവരെ ഡൽഹിയിൽ മരിച്ചത്​. ആദ്യമായാണ്​ ഒരുദിവസം 1000ത്തിൽ അധികം പേർക്ക്​ ഡൽഹിയിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

മഹാരാഷ്​ട്രയാണ്​ കോവിഡ്​ മഹാമാരി ഏറ്റവും രൂക്ഷമായി നാശം വിതച്ച സംസ്​ഥാനം. വ്യാഴാഴ്​ച മാത്രം 2598 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതർ 59,546 ആയി. 85 മരണം കൂടി പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ 1982 പേർ സംസ്​ഥാനത്ത്​ മരിച്ചു. 

ഗുജറാത്തിൽ പുതുതായി രോഗം സ്​ഥിരീകരിച്ചത്​ 367 പേർക്കാണ്​. രോഗബാധിതരുടെ എണ്ണം 15,572 ആയി. 22 പേർ കൂടി കഴിഞ്ഞദിവസം മരിച്ചതോടെ മരണസംഖ്യ 960 ആയി. വ്യാഴാഴ്​ച പശ്ചിമ ബംഗാളിൽ 344 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 4536 പേർക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്​ഥികരീകരിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newscorona viruscovid 19India News
News Summary - India Overtakes China In Deaths -India news
Next Story