വിവാഹമോചനം: ബ്രിട്ടനിൽ ഇന്ത്യൻ ഡോക്ടർ ആത്മഹത്യ ചെയ്തു
text_fieldsലണ്ടൻ: ഭാര്യയിൽനിന്ന് വിവാഹമോചനത്തിെൻറ രേഖകൾ കൈപ്പറ്റിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ ആത്മഹത്യ ചെയ്തു. അമിത അളവിൽ ഗുളിക കഴിച്ചാണ് ബ്രിട്ടനിലെ ആശുപത്രിയിൽ അനസ്തറ്റിസ്റ്റായ ഡോ. ജോർജ് ഇൗപ്പൻ ജീവിതം അവസാനിപ്പിച്ചത്. ചെന്നൈയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോർജ് 2001ൽ യു.കെയിലേക്ക് തിരിക്കും മുമ്പ് മുംൈബയിലെ ആശുപത്രിയിലായിരുന്നു സേവനമനുഷ്ഠിച്ചത്. ഭാര്യയും സമാനമായ ഫീൽഡിൽതന്നെയായിരുന്നു.
ദാമ്പത്യത്തകർച്ചയിൽനിന്നും ഒഴിവാകാൻ അനുരഞ്ജനത്തിനുള്ള നിരവധി ശ്രമങ്ങൾ 41കാരനായ ജോർജ് നടത്തിയിരുന്നതായും വിവാഹമോചനം അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഇദ്ദേഹെമന്നും പറയപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറിൽ വിവാഹമോചന രേഖകൾ കൈപ്പറ്റിയതു മുതൽ ആത്മഹത്യ ചെയ്യുമെന്ന് േജാർജ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നുവത്രെ. ലണ്ടനിലെ ഷെഫീൽഡ് ടീച്ചിങ് ആശുപത്രിയിലായിരുന്നു അദ്ദേഹം. സർവകലാശാല പ്രഫസറായും ജോലി ചെയ്തിട്ടുണ്ട്. ജോർജിെൻറ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം ഒരു വർഷം മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
