െഎ.െഎ.ടികളിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും
text_fieldsകാഠ്മണ്ഡു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഒാഫ് ടെക്നോളജിയിൽ ഇനി നേപ്പാളി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും. രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിെൻറ ഭാഗമാണ് വിദ്യാഭ്യാസ രംഗത്തുള്ള പരസ്പര സഹകരണം. നേപ്പാളിെൻറ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനായി കാലങ്ങളായി ഇന്ത്യ സഹായം നൽകുന്നുണ്ട്. അടുത്ത വർഷം മുതൽ െഎ.െഎ.ടികളിൽ നേപ്പാളി വിദ്യാർഥികൾക്ക് റഗുലർ രീതിയിൽ ബിരുദ–ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടാൻ സാധിക്കും. പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രണബ് മുഖർജി പറഞ്ഞു. ഇന്ത്യയും നേപ്പാളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഷ്ട്രപതിയുടെ പ്രഖ്യാപനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
