ഇന്ത്യ ഒഴിപ്പിക്കൽ ദൗത്യത്തിൽ: മലയാളികളടക്കമുള്ള ഒരു സംഘം റുമേനിയൻ അതിർത്തിയിൽ
text_fieldsന്യൂഡൽഹി: യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രം നടപടി തുടങ്ങി. റഷ്യൻ അധിനിവേശം എത്താത്ത പടിഞ്ഞാറൻ യുക്രെയ്നിലുള്ള വിദ്യാർഥികളെ രാജ്യത്തെത്തിക്കാനുള്ള ദൗത്യത്തിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. മലയാളികളടക്കം 500 ഓളം ഇന്ത്യക്കാരാണ് ആദ്യ വിമാനത്തിൽ തിരിച്ചെത്തുക.
പടിഞ്ഞാറൻ യുക്രെയ്നിലെ ചെർനിവ്സിയിലുള്ള 50 വിദ്യാർഥികൾ റോഡ് മാർഗം റുമേനിയ അതിർത്തിയിലെത്തി. 50 വിദ്യാർഥികൾകൂടി ഉടൻ എത്തുമെന്നും റുമേനിയൻ അതിർത്തിയിലെത്തിയതായി കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി വർഷ വിൽസൺ പറഞ്ഞു. ഇവരെ ശനിയാഴ്ച എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ വിമാനം അയക്കുമെന്നും അതിന് പണം ഈടാക്കില്ലെന്നും വെള്ളിയാഴ്ച സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ വിദേശ മന്ത്രാലയം കൺട്രോൾ റൂമും യുക്രെയ്നിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. അതേസമയം, ഹംഗറി അതിർത്തിയിലേക്ക് പോകാനായി യാത്രാ സൗകര്യങ്ങൾ ഒന്നും കിട്ടിയിട്ടില്ലെന്ന് പടിഞ്ഞാറൻ അതിർത്തിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

