Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻറർനെറ്റ്​ ഡൗൺലോഡ്​...

ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം; ഇന്ത്യ 109ാമത്​

text_fields
bookmark_border
ഇൻറർനെറ്റ്​ ഡൗൺലോഡ്​ വേഗം; ഇന്ത്യ 109ാമത്​
cancel

മും​ബൈ: മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ഡാ​റ്റ ഉ​പ​യോ​ഗ​ത്തി​ൽ ലോ​ക​ത്ത്​ ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​േ​മ്പാ​ഴും ഡൗ​ൺ​ലോ​ഡ്​ (ഇ​ൻ​റ​ർ​നെ​റ്റി​ൽ​നി​ന്ന്​ ഡാ​റ്റ മൊ​ബൈ​ലി​ലേ​ക്ക്​ പ​ക​ർ​ത്ത​ൽ) വേ​ഗ​ത​യി​ൽ ഇ​ന്ത്യ  ഏ​റെ പി​ന്നി​ൽ. 109ാം സ്​​ഥാ​ന​മാ​ണ്​ രാ​ജ്യ​ത്തി​ന്. 

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 8.80 മെ​ഗാ​ബി​റ്റ്​​സ്​ പെ​ർ സെ​ക്ക​ൻ​റാ​യി​രു​ന്ന(​എം.​ബി.​പി.​എ​സ്) ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ ഡാ​റ്റ ഡൗ​ൺ​ലോ​ഡ്​ വേ​ഗം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 9.01ലേ​ക്ക്​ ഉ​യ​ർ​ന്നെ​ങ്കി​ലും ലോ​ക റാ​ങ്കി​ങ്ങി​ൽ മാ​റ്റം വ​ന്നി​ല്ല. നോ​ർ​വെ​യാ​ണ്​ അ​തി​വേ​ഗ ഡൗ​ൺ​ലോ​ഡി​ൽ ഏ​റ്റ​വും മു​ന്നി​ൽ. 62.07 എം.​ബി.​പി.​എ​സ്​ ആ​ണ്​ വേ​ഗ​ത. അ​തേ​സ​മ​യം, സ്​​ഥി​രം ഡാ​റ്റ ക​ണ​ക്​​ഷ​നി​ൽ ഇ​ന്ത്യ 76ൽ​നി​ന്ന്​ 67ലേ​ക്ക്​ നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യും ഇ​ൻ​റ​ർ​നെ​റ്റ്​ വേ​ഗം ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ലോ​ക​ത്തെ മു​ൻ​നി​ര സ്​​ഥാ​പ​ന​മാ​യ ‘ഉൗ​ക്​​ല’​പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 

അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന സ്​​ഥാ​പ​ന​മാ​ണ്​ ‘ഉൗ​ക്​​ല’. 150 കോ​ടി ജി​ഗാ​ബൈ​റ്റാ​ണ്​ രാ​ജ്യ​ത്തി​​​െൻറ ഡാ​റ്റ ഉ​പ​ഭോ​ഗ​മെ​ന്നും അ​മേ​രി​ക്ക​യു​ടെ​യും ചൈ​ന​യു​ടെ​യും സം​യു​ക്​​ത ഡാ​റ്റ ഉ​പ​യോ​ഗ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ ഇ​തെ​ന്നും നി​തി ആ​യോ​ഗ്​ സി.​ഇ.​ഒ അ​മി​താ​ഭ്​ കാ​ന്ത്​  ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 

രാ​ജ്യ​ത്തെ സ്​​ഥി​രം ക​ണ​ക്​​ഷ​നു​ക​ളു​ടെ വേ​ഗ​ത 18.82ൽ ​നി​ന്ന്​ 20.72ലേ​ക്കാ​ണ്​​ വ​ർ​ധി​ച്ച​ത്. സി​ങ്ക​പ്പൂ​രാ​ണ്​ ഇൗ ​ഗ​ണ​ത്തി​ൽ മു​ന്നി​ൽ. 161.53 എം.​ബി.​പി.​എ​സ്​ ആ​ണ്​ വേ​ഗ​ത.പ​തി​വാ​യി ഡാ​റ്റ​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വി​വ​രം ശേ​ഖ​രി​ച്ചാ​ണ്​ വേ​ഗ​ത പ​രി​ശോ​ധി​ച്ച​തെ​ന്നും രാ​ജ്യ​ത്ത്​ ​ഇ​ൻ​റ​ർ​നെ​റ്റ്​ വേ​ഗം പ​രി​ശോ​ധി​ക്കാ​ൻ 439 സെ​ർ​വ​റു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉൗ​ക്​​ല അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internet speedOoklamalayalam newsslow speed
News Summary - India Now Ranks 67th Globally in Fixed Broadband Speed, 109th in Mobile Internet Speed: Ookla -India news
Next Story