കലാപകാരികൾ കത്തിച്ചു; ജവാന് സേനയുടെ വക പുതിയ വീട്
text_fieldsന്യൂഡൽഹി: കലാപകാരികൾ അഗ്നിക്കിരയാക്കിയ വീടിന് പകരം വീട് നിർമിച്ചുനൽകാമെന്ന് അതിർത്തി രക്ഷാസേനയുടെ ഉറപ്പ്. സേനയിലെ കോൺസ്റ്റബിളായ മുഹമ്മദ് അനീസിന് വിവാഹസമ്മാനമായാണ് വീട് നൽകുന്നത്. വടക്കുകിഴക്കൻ ഡൽഹിയിലാണ് സൈനികെൻറ വീട്.
പശ്ചിമ ബംഗാളിലെ സിലിഗുരിക്കടുത്ത് രാധാബാരിയിലാണ് മുഹമ്മദ് അനീസ് ജോലിയെടുക്കുന്നത്. കല്യാണത്തിെൻറ ഒരുക്കത്തിനും വീട്ടുകാർക്ക് ഒപ്പം നിൽക്കാനുമായി അദ്ദേഹത്തിന് ഡൽഹിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ചു. കുടുംബവീടാണ് കലാപത്തിനിടെ കത്തിച്ചത്. ജവാൻ ആണെന്നറിഞ്ഞിട്ടും കലാപകാരികൾ അക്രമം അവസാനിപ്പിച്ചില്ല. ആരും മരിച്ചില്ലെങ്കിലും വീടിന് സാരമായ കേടുപാടുകളുണ്ടായി.
സേനാംഗങ്ങൾക്കുള്ള േക്ഷമനിധിയിൽനിന്ന് 10 ലക്ഷം രൂപ നൽകുമെന്നും എൻജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം വീട് നിർമിച്ചുനൽകുമെന്നുമാണ് സേനയുടെ വാഗ്ദാനം.
